ജൂണ്‍ 28ന് രാവിലെ പതിനൊന്നോടെ ലോഹിതദാസ് അന്തരിച്ചു. ഇനി ആ പ്രതിഭയെ നമ്മള്‍ മലയാളികള്‍ക്ക് അംഗീകരിക്കാം, വിലയിരുത്താം, ബഹുമാനിക്കാം. നേരത്തെ മാതൃഭൂമിക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രതിഭകളെ മരണശേഷം വിലയിരുത്തുന്നവനാണ് മലയാളിയെന്ന് ലോഹിതദാസ് നിരീക്ഷിച്ചിരുന്നു. മലയാളിയുടെ തനിമയറിഞ്ഞ ലോഹിയുടെ നിരീക്ഷണം തെറ്റിയില്ല,- മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ സുപ്രധാനമായ തനിയാവര്‍ത്തനം
- മോഹന്‍ലാല്‍ ജീവിച്ചഭിനയിച്ച കിരീടം
- ജയറാമിന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളെ കൂടി അറിഞ്ഞുളള തൂവല്‍കൊട്ടാരത്തിലെ ചെണ്ടക്കാരന്‍ വക്കീല്‍
- മഞ്ജു വാര്യര്‍ക്കൊപ്പം ദിലീപിനെയും കുടുംബസദസുകള്‍ക്ക് പ്രിയപ്പെട്ടതാക്കിയ സല്ലാപം
- മീരാജാസ്മിനെ സിനിമയിലേക്കെത്തിച്ച സൂത്രധാരന്‍
- ഭരതന്‍റെ അമരം, വെങ്കലം
- സിബിമലയില്‍ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുളള, ഭരതം
- സത്യന്‍ അന്തിക്കാടിന്‍റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍
- ലാല്‍ എന്ന സംവിധായകന്‍ നടന്‍ കൂടിയാണെന്നു നന്നായി തെളിയിച്ച ഓര്‍മ്മച്ചെപ്പ്
- ലക്ഷ്മി ഗോപാലസ്വാമി എന്ന നര്‍ത്തകിയെ നടിയാക്കി മലയാളത്തിലെത്തിച്ച അരയന്നങ്ങളുടെ വീട്
- ഭാമ, വിനു മോഹന്‍ എന്നിവര്‍ അഭിനയം തുടങ്ങിയ നിവേദ്യം
പേരും പ്രശസ്തിയും കൂടുമ്പോഴും നാട്ടിന്‍പുറമാണ് തന്‍റെ തട്ടകമെന്ന തിരിച്ചറിവില്‍ ഗ്രാമത്തിലേക്ക് കുടിയേറിയയാളാണ് ലോഹി. ഷൊര്‍ണൂരിനടുത്തുളള ലക്കിടിയിലെ അകലൂരില്‍ 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം വല്ലില്ലം എന്ന വീടുവാങ്ങി. ഈ വീട്ടില്‍ നിന്നും ചായക്കടയിലേക്കുളള പുലര്‍കാല നടത്തത്തിലാണ് അദ്ദേഹത്തിന് പല കഥാപാത്രങ്ങളേയും ഇടവഴികളില്‍ നിന്നും കളഞ്ഞു കിട്ടിയിരുന്നത്. ആ നടത്തം നിലക്കുമ്പോള്‍ നമുക്ക് നഷ്‍ടമാവുന്നത് നാട്ടുമണമുളള കഥകളും കഥാപാത്രങ്ങളുമാണ്. അതിന്‍റെ ആഴവും പരപ്പും കൃത്യമായി അറിവുളളതുകൊണ്ടായിരിക്കണം ലോഹിതദാസിന്‍റെ മരണവിവരമറിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് വാവിട്ടു കരഞ്ഞത്.
കൂടുതല്‍ വായിക്കാന്‍ >>
No comments:
Post a Comment